Trending

കനത്ത മഴ; ഉത്തരാഖണ്ഡില്‍ 18 പേരെ കാണാതായി

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 18 പേരെ കാണാതായി. ഉത്തരകാശി ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് 18 പേരെ കാണാതായത്. 20 വീടുകളും ഒലിച്ചുപോയതായും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പലഭാഗത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലില്‍ ദേശീയ പാതയിലെ ഗതാഗതം പൂര്‍ണമായും താറുമാറായിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഇന്‍ഡോ – ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേന എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കനത്ത മഴയും, മണ്ണിടിച്ചിലും കാരണം ഉത്തരാഖണ്ഡില്‍ നിന്നും മടങ്ങി പോകാന്‍ സഞ്ചാരികളോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരണപ്പെട്ടത് 38 പേരാണ്. ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി, നൈനിറ്റാള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Show More

Related Articles

Close
Close