ഫട്നവിസും ,ഗത്ക്കരിയും രക്ഷപെട്ടത് തലനാരിഴക്ക്

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസും ,കേന്ദ്രമന്ത്രി നിതിന്‍ ഗത്ക്കരിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴക്ക്. മുംബയ്ക്ക് സമീപം മീര റോഡില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഇരുവരും. ഒരു സ്കൂള്‍ മൈതാനത്ത് സജ്ജീകരിച്ച ഹെലിപാഡില്‍ ഇരക്കാന്‍ ശ്രമിക്കവേ അപടകരമായെക്കാവുന്ന രീതിയില്‍ കിടന്ന ഒരു വയര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുക ആയിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം പെട്ടന്ന് മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു.

മുമ്പും ഇത്തരത്തില്‍ ഫട്നവിസ് സഞ്ചരിച്ചിരുന്ന ഹെലിക്കൊപ്റെര്‍ അപകടത്തില്‍ പെട്ടിരുന്നു.  2017 ജൂലൈയിലും , മെയ്യിലും ആയിരുന്നു ഇത്.