പൂവന്‍ കോഴി മുട്ടയിട്ടു

standing-cockeral
ആശ്ചര്യപ്പെടേണ്ട സംഭവം ഉള്ളതാണ് പൂവന്‍ കോഴി മുട്ടയിട്ടു,പുത്തൂര്‍ ആറ്റുവാശ്ശേരി പേരക്കുന്നില്‍ വടക്കതില്‍ സുരേഷ് കുമാറിന്റെ വീട്ടിലെ പൂവന്‍ കോഴിയാണ് മുട്ടയിട്ടത്. ഒരാഴ്ച മുന്‍പാണ് ഇവന്‍ മുട്ടയിടാന്‍ ആരംഭിച്ചത്. സുരേഷിന്റെ ഇളയ മകനാണ് ഈ സംഭവം കണ്ടുപിടിച്ചതെങ്കിലും ആരും വിശ്വസിക്കാന്‍ തയ്യാറായില്ല. പിന്നീട് സുരേഷിന്റെ ഭാര്യ കൂടി കണ്ടു കഴിഞ്ഞപ്പോള്‍ സംഭവം എല്ലാവരും അറിഞ്ഞു തുടങ്ങി.പിടകളെപ്പോലെ ഒരിടത്ത് ഒതുങ്ങിയിരുന്ന് മുട്ടയിടാനൊന്നും ഇവനു കഴിയില്ല. എവിടെ നില്‍ക്കുന്നോ അവിടെയങ്ങ് മുട്ടയിടും. ജനിത വൈകല്യമാവാം ഇതിനു കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് പിആര്‍ഒ ഡോ ഡി ഷൈന്‍ കുമാര്‍ പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിയാല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമായി അറിയാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.