ചെങ്ങന്നൂരിലെ ഹൈറ്റ് ഗേജ് അശാസ്ത്രീയം ?

ചെങ്ങന്നൂരില്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി സ്ഥാപിച്ച ഹൈറ്റ്ഗേജ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം.

nfpr brige

nfpr bridge 2

nfpr bridge 3

ഇരു വശങ്ങളിലും ഇവ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും ,ചെങ്ങന്നൂരില്‍ നിന്നും തിരുവല്ലയിലേക്കുള്ള ഭാഗത്തായി സ്ഥാപിച്ച തൂണുകള്‍ റോഡിലേക്ക് 6 മീറ്ററോളം ഇറക്കിയാണ് കുഴിചിട്ടിരിക്കുന്നത്. ഇതുമൂലം വീതി വളരെ കുറഞ്ഞ ഫലം ഫലമാണ് ഉണ്ടാകുക. അപകടങ്ങള്‍ക്കുള്ള സാധ്യതയും ഉണ്ട്.

കഴിഞ്ഞ ദിവസം രാത്രി ,ഒരു ബൈക്ക് യാത്രികന്‍ അപകടത്തില്‍ പെട്ടെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപെട്ടതിനു താന്‍ ദൃക്സാക്ഷി ആണെന്ന് മനുഷ്യാവകാശ പ്രസ്ഥാനമായ എന്‍ എഫ് പി ആര്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ ബി കൃഷ്ണകുമാര്‍ പറയുന്നു.

nfpr letter

ഈ അപകടാവസ്ഥ മുന്ന്നില്‍ കണ്ടു ,പരിഹാരം അടിയന്തിരമായി ഉണ്ടാക്കണമെന്ന് ആവശ്യപെട്ടു എം പി ,എം എല്‍ എ ,റെയില്‍വേ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് എന്‍ എഫ് പി ആര്‍ പരാതി നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.

ഈ മേല്‍പ്പാലത്തിന് താഴെ സംരക്ഷണ ഭിത്തി കെട്ടിയപ്പോളും ,റോഡിലേക്ക് ഇറങ്ങിയെന്നു കാണിച്ചു നാട്ടുകാരും, രാഷ്ട്രീയ – സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

നിലവിലെ സ്ഥിതിക്ക് അടിയന്തിരമായി പരിഹാരം ഉണ്ടായില്ലെങ്കില്‍ ജനകീയ സമരങ്ങള്‍ അടക്കമുള്ളവയുമായി മുമ്പോട്ട്‌ പോകാനാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെയും , എന്‍ എഫ് പി ആര്‍ന്‍റെയും തീരുമാനം.