ഹിജാബ് ധരിച്ച് മിസ് ഇംഗ്ലണ്ട് ഫൈനല്‍ മത്സരത്തിനൊരുങ്ങി സാറ ഇഫ്തിക്കര്‍

ഹിജാബ് ധരിച്ച് മിസ് ഇംഗ്ലണ്ട് ഫൈനല്‍ മത്സരത്തിനൊരുങ്ങുകയാണ് ഇരുപതുകാരിയായ സാറ ഇഫ്തിക്കര്‍. ഈയാഴ്ചയാണ് ഫൈനല്‍ മത്സരം നടക്കുന്നത്. മിസ് ഇംഗ്ലണ്ട് സൗന്ദര്യ മത്സരത്തിന്റെ യോഗ്യതാ റൗണ്ടുകളില്‍ ഹിജാബ് ധരിച്ച് മത്സരാര്‍ത്ഥികള്‍ എത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു മത്സരാര്‍ത്ഥി ഫൈനലില്‍ ഹിജാബ് ധരിച്ച് എത്തുന്നത്.

നിയമ വിദ്യാര്‍ത്ഥിനിയായ സാറ ഇഫ്തിക്കര്‍ മിസ് ഹഡര്‍ഷീല്‍ഡ്, മിസ് യോര്‍ക്ക്ഷയര്‍ പട്ടങ്ങള്‍ നേടിയിരുന്നു. സൗന്ദര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് രൂപത്തിനും നിറത്തിനും വംശത്തിനും അതീതമായി ഓരോരുത്തരും അവരുടേതായ രീതിയില്‍ സൗന്ദര്യം ഉള്ളവരാണെന്നാണ് സാറ മറുപടി വ്യക്തമാക്കിയത്.