ഹിന്ദു ആചാര സംരക്ഷണ സമിതി നിലവില്‍ വന്നു

ഹൈന്ദവാചാരങ്ങളെ സംരക്ഷിയ്ക്കുന്നതിനു വേണ്ടി ഹിന്ദു ആചാര സംരക്ഷണ സമിതി എന്ന പേരില്‍ സംഘടന നിലവില്‍ വന്നു. ശ്രീകൃഷ്ണജയന്തി ശോഭായാത്രയെ തകര്‍ക്കാന്‍ സിപിഎം സംഘടിപ്പിച്ച ജാഥകളില്‍ ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും പരസ്യമായി അവഹേളിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇതിനെതിരെ ഹിന്ദു ആചാര സംരക്ഷണ സമിതി എന്ന പേരില്‍ സംഘടന രൂപീകരിച്ചതെന്ന് ജനറല്‍ കണ്‍വീനര്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു.

സംഘടനയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 30ന് തളിപ്പറമ്പില്‍ ഹിന്ദു ആചാര സംരക്ഷണ കണ്‍വന്‍ഷനും പൊതുസമ്മേളനവും നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ വത്സന്‍ തില്ലങ്കേരി അറിയിച്ചു. തങ്ങള്‍ നിശ്ചയിക്കുന്ന പരിപാടികള്‍ മാത്രമേ നടത്താന്‍ പാടുള്ളു എന്ന സി.പി.എമ്മിന്റെ ധാര്‍ഷ്ട്യം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംഘടനയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 30ന് തളിപ്പറമ്പില്‍ നടക്കുന്ന ഹിന്ദു ആചാര കണ്‍വന്‍ഷനില്‍ സ്വാമി ചിദാനന്ദപുരി, അമൃതകൃപാനന്ദപുരി, കുമ്മനം രാജശേഖരന്‍, പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ 300 കേന്ദ്രങ്ങളില്‍ ഹിന്ദു ജാഗ്രതാ സദസ്സുകള്‍ നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.