ഗംഗാ നദി ‘ജീവനുള്ള’തെന്ന് ഹൈക്കോടതി

ഗംഗാ നദിയെ ജീവനുള്ള സത്തയായി ഉത്തരാഖണ്ഡ് ഹൈക്കോടതി അംഗീകരിച്ചു. ഒരു മനുഷ്യന് നല്‍കുന്ന എല്ലാ നിയമ പരിരക്ഷ ഗംഗയ്ക്കും നല്‍കാനുള്ള നടപടിയുടെ ഭാഗമാണ് ഇതെന്നത് ശ്രദ്ധേയം.

പുണ്യനദിയായ ഗംഗയെ മലിനമാക്കുന്നവർക്ക്  മനുഷ്യരെ ഉപദ്രവിക്കുന്നന്നതിന് തുല്യമായ ശിക്ഷ നല്‍കുമെന്നും കോടതി പറഞ്ഞു. ഗംഗാ ശുചീകരണത്തിനും പരിപാലനത്തിനുമായി ഗംഗ അഡ്മിനിസ്‌ട്രേഷന്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സമാനമായ നിയമം നേരത്തെ ന്യൂസിലാൻഡ് പാര്‍ലമെന്റ് പാസാക്കിയിരുന്നു. 145 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വാങ്ങനോയ് നദിയെ ജീവനുള്ള സത്തയായി അംഗീകരിച്ചുകൊണ്ടാണ് ന്യൂസിലാൻഡ് നിയമം പാസാക്കിയത്. നിയമം മൂലം ഈ പരിരക്ഷ ലഭിച്ച ലോകത്തിലെ ആദ്യ നദിയാണ് വാങ്ങനോയ്.