ആഭ്യന്തരമന്ത്രാലയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം

home department
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം. മുന്‍കൂര്‍ അനുമതി ഇല്ലാതെയെത്തുന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുതെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം, നേരത്തേ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരടക്കമുള്ളവരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിയാന്‍ കഴിയുമായിരുന്നു. മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മാത്രമായിരിക്കും ഇനി വാര്‍ത്തകള്‍ മാധ്യമങ്ങളെ അറിയിക്കുക. മാധ്യമപ്രവര്‍ത്തകര്‍ വിശദീകരണങ്ങള്‍ക്കായും ഈ ഉദ്യോഗസ്ഥനെ മാത്രമേ സമീപിക്കാന്‍ പാടുള്ളൂ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ സന്ദര്‍ശനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്തകള്‍ പുറത്തുപോകുന്നത് തടയുകയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു.