ആസിം ഡബിള്‍ ഹാപ്പി; കാണാന്‍ ആഗ്രഹിച്ചത് ഇന്ത്യന്‍ നായകന്മാരെ കാണാന്‍, കണ്ടത് ഉമേഷിനെയും ധവാനെയും

കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം കാര്യവട്ടത്ത് എത്തിയത് കേവലം ഇന്ത്യയുടെ കളി കാണാന്‍ മാത്രമല്ല. തന്റെ ഇഷ്ട താരങ്ങളായ കോഹ്ലിയേയും ധോണിയേയും കാണുക എന്ന ലക്ഷ്യത്തോടെയാണ്. അതുകൊണ്ട് തന്നെ കുട്ടി ആരാധകന്‍ പ്രിയ താരങ്ങളെ കാണാന്‍ മണിക്കൂറുകളോളം ഹോട്ടല്‍ ലീലയുടെ മുന്നില്‍ കാത്ത് നിന്നു.

പക്ഷെ ആ സ്വപ്നം നടന്നില്ലെങ്കിലും ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാനേയും ഉമേഷ് യാദവിനേയും ആസിം കണ്ടു, കൂടെ നിന്ന് ചിത്രവുമെടുത്തു. അമ്പലത്തില്‍ നിന്ന് മടങ്ങുകയായിരുന്ന താരങ്ങള്‍ ആസിമിനെ കണ്ടതോടെ കാറില്‍ നിന്ന് ഇറങ്ങിവരികയായിരുന്നു.

തുടര്‍ന്ന് താരങ്ങള്‍ താമസിക്കുന്ന റാവിസ് ഹോട്ടല്‍ ഉടമയും പ്രമുഖ വ്യവസായിയുമായ ഡോ. രവി പിള്ള ആസിമിനും കുടുംബത്തിനും നാളെ നടക്കുന്ന മത്സരം കാണാനുള്ള ടിക്കറ്റും കൈമാറി. ഹോട്ടലില്‍ നിന്നായിരുന്നു ആസിമിനും ഉപ്പയ്ക്കും ഹോട്ടല്‍ മാനേജ്‌മെന്റ് ടിക്കറ്റ് കൈമാറിയത്. ഇതിനു പുറമേ ഹോട്ടല്‍ അധികൃതര്‍ ആസിമിന് മറ്റൊരു സമ്മാനം കൂടി കരുതിയിരുന്നു. വിന്‍ഡീസ് സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ നേരത്തെ ഹോട്ടലിലെത്തിയപ്പോള്‍ ഒപ്പിട്ട് നല്‍കിയിരുന്ന ബാറ്റും ആസിമിന് സമ്മാനിച്ചാണ് ഹോട്ടലധികൃര്‍ ആസിമിനെ സ്വീകരിച്ചത്.

നേരത്തെ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കായി പണം കൈമാറിയും ആസിം ശ്രദ്ധ നേടിയിരുന്നു. സ്വന്തം പോക്കറ്റ് മണിയും പരിചയക്കാരില്‍നിന്നും സഹപാഠികളില്‍നിന്നും അയല്‍വാസികളില്‍നിന്നും ശേഖരിച്ച തുകയും ചേര്‍ത്ത് 53,815 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആസിം നല്‍കിയത്.

Show More

Related Articles

Close
Close