തിങ്കളാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി .

idukki hartha1
തിങ്കളാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം. വിവാദങ്ങളിലേക്ക് ഹൈറേഞ്ച് സംരക്ഷണ സമിതി പശ്ചിമഘട്ടസംരക്ഷണസമിതിയുടെ പേര് വലിച്ചിഴക്കുന്നതായും ജോണ്‍ പെരുവന്താനം ആരോപിച്ചു.ജില്ലയുടെ ഭൂരിഭാഗം പ്രദേശവും പരിസ്ഥിതിലോല മേഖലയാക്കിക്കൊണ്ട് വനംവകുപ്പ് കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതിരെ ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. അതിര്‍ത്തി നിര്‍ണയത്തില്‍ സംഭവിച്ച പാകപ്പിഴ അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ആഹ്വാനം ചെയ്തിരുന്നു. ഹര്‍ത്താലിന് സിപിഎം പിന്തുണ ല്‍കുമെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.കെ. ശിവരാമന്‍ അറിയിച്ചു.രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.