IndiaLatest NewsNews

ഡി.എം.കെ ബന്ധം ഉപേക്ഷിച്ചാല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തയ്യാര്‍: കമല്‍ഹാസന്‍

ഡി.എം.കെയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഇതാദ്യമായാണ് കമല്‍ഹാസന്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെ കുറിച്ച് പരസ്യമായി പ്രസ്താവന നടത്തുന്നത്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ നിലപാട് വ്യക്തമാക്കിയത്.

‘ഡിഎംകെകോണ്‍ഗ്രസ് സഖ്യം തകര്‍ന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തയ്യാറാണ്. കോണ്‍ഗ്രസ്മക്കള്‍ നീതി മയ്യം സഖ്യം തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന ഉറപ്പ് കോണ്‍ഗ്രസില്‍ നിന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്.’

കമല്‍ ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് മുന്‍പേ വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Tags
Show More

Related Articles

Close
Close