ഐലീഗ് പൂരമിങ്ങെത്തി, കിക്കോഫ് ഈ മാസം 26ന്

ഇന്ത്യന്‍ ലീഗ് 2018-19 സീസണിന് ഒക്ടോബര്‍ 26 ന് തുടക്കമാകും. ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈ സിറ്റി എഫ്.സിക്ക് ഇന്ത്യന്‍ ആരോസാണ് എതിരാളികള്‍. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ കേയമ്പത്തൂര്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മല്‍സരം.

110 മത്സരങ്ങളുള്ള ടൂര്‍ണമെന്റ് അടുത്ത വര്‍ഷം മാര്‍ച്ചോടെയാകും ആവസാനിക്കുക. എല്ലാ മല്‍സരങ്ങളും ഇത്തവണ തല്‍സമയമായി സംപ്രേഷണം ചെയ്യില്ലെന്നും ചിലത് ഓണ്‍ലൈനില്‍ കാണേണ്ടിവരുമെന്നും എ.ഐ.എഫ്.എഫ്.അറിയിച്ചു.

നിലവിലെ ചാംപ്യന്‍മാരായ മിനര്‍വ പഞ്ചാബിന് ഒക്ടോബര്‍ 28ന് ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് എതിരാളികള്‍. മിനര്‍വയുടെ പുതിയ ഹോംഗ്രൗണ്ടായ ചണ്ഡിഗഢ് താവു ദേവി ലാല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

ഐലീഗിലെ ഗ്ലാമര്‍ ക്ലബുകളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും രണ്ടാം ദിവസം തന്നെ കളത്തിലിറങ്ങും. ഒക്ടോബര്‍ 27ന് നടക്കുന്ന മല്‍സരത്തില്‍ ഈസ്റ്റ് ബംഗാള്‍ നെറോക്ക എഫ്.സിയേയും മോഹന്‍ ബഗാന്‍ കേരളത്തില്‍ നിന്നുള്ള ക്ലബായ ഗോകുലം എഫ്.സിയേയും നേരിടും. കോഴിക്കോടാണ് ത്സരം.

ആദ്യ റൗണ്ട് പോരാട്ടത്തിലെ ഗ്ലാമര്‍ പോരാട്ടമാകും ഷില്ലോങ് ലജോങും ഐസ്വാള്‍ എഫ്‌സിയും തമ്മിലുള്ള നോര്‍ത്ത് ഈസ്റ്റ് ഡെര്‍ബി. പുതുതായി ലീഗിലേക്ക് എത്തിയ റിയല്‍ കശ്മീര്‍ എഫ്.സിക്ക് ആദ്യ റൗണ്ടില്‍ മത്സരമില്ല. രണ്ടാം റൗണ്ടില്‍ നിലവിലെ ചാംപ്യന്‍ മിനര്‍വയാണ് പുതുമുഖങ്ങള്‍ക്ക് എതിരാളികള്‍.

Show More

Related Articles

Close
Close