ഡിസ്‌ലൈക്കില്ല; ആറ് ബട്ടണുകളുമായി ഫെയ്‌സ്ബുക്ക്

10559709_686178901469169_6477116501624519055_n
ഉപയോക്താക്കളുടെ ആവശ്യത്തിന് പരിഹാരമായി പുതിയ ആറ് ഇമോജി ബട്ടണുകളുമായി ഫെയ്‌സ്ബുക്ക്. പരീക്ഷണാടിസ്ഥാനത്തില്‍ സ്‌പെയിനിലും, അയര്‍ലന്റിലുമാണ് ലൈക്കിനു പുറമേ മറ്റ് ‘റിയാക്ഷന്‍സ്’ ബട്ടണുകളും ഇപ്പോള്‍ ലഭ്യമാകുന്നത്.ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് ഇനി ലൈക്കിനു പുറമേ തങ്ങളുടെ പ്രതികരണങ്ങളും ഇതോടെ നല്‍കാനാകും. ‘ലവ്’ ‘ലാഫര്‍’ ‘ഹാപ്പിനസ്’ ‘ഷോക്ക്’ ‘സാഡ്‌നസ്’ ‘ആംഗര്‍’ എന്നീ പുതിയ ബട്ടണുകളിലൂടെ നമ്മുടെ വികാരങ്ങള്‍ പ്രകിപ്പിക്കാനാകും. ടെസ്റ്റ് മെസേജുകള്‍ക്ക് ഉപയോഗിക്കുന്ന ഇമോജികള്‍ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.എല്ലാ സന്ദര്‍ഭവും സന്തോഷകരമല്ലെന്നും ചില സന്ദര്‍ഭങ്ങളില്‍ സഹതപിക്കേണ്ടതായി വരാറുണ്ടെന്നും. നിങ്ങളുടെ വികാരങ്ങള്‍ പ്രകടമാക്കാന്‍ ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫെയ്ബുക്കിലൂെയാണ് മാക്ക് സക്കര്‍ബര്‍ഗ് പുതിയ ബട്ടണുകള്‍ പരിചയപ്പെുത്തിയത്.

(function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = "//connect.facebook.net/en_US/sdk.js#xfbml=1&version=v2.3"; fjs.parentNode.insertBefore(js, fjs);}(document, 'script', 'facebook-jssdk'));

Meet the new Reactions.

Posted by Mark Zuckerberg on Thursday, October 8, 2015