രണ്ടരലക്ഷം വരെയുള്ള നിക്ഷേപങ്ങളുടെ വിവരശേഖരണം നടത്തില്ല.

രണ്ടരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിവര ശേഖരണം നടത്തില്ലെന്ന് ആദായ നികുതി വകുപ്പ്. നികുതി റിട്ടേണുകളില്‍ വ്യക്തതയില്ലെങ്കില്‍ മാത്രമേ ഇത്തരം നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം നടത്തൂവെന്ന് കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ് അധ്യക്ഷന്‍ സുശീല്‍ ചന്ദ്ര പറഞ്ഞു.

നിലവില്‍ രണ്ടര ലക്ഷം മുതല്‍ 80 ലക്ഷവും വരെയും അതിന് മുകളിലേക്കും നിക്ഷേപം നടത്തിയവരുടെ വിവരശേഖരണമാണ് വകുപ്പ് നടത്തുന്നത്.എന്നാല്‍ രണ്ടരലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി റിട്ടേണ്‍ നല്‍കുകയും ഒന്നിലധികം അക്കൗണ്ടുകളില്‍ സമാനമായരീതിയില്‍ നിക്ഷേപം നടത്തുക ചെയ്താലും അന്വേഷണം നേരിടേണ്ടിവരുമെന്നും നിക്ഷേപങ്ങള്‍ക്ക് മൂന്നുവര്‍ഷത്തിലധികമായി നികുതി റിട്ടേണുകള്‍ നല്‍കാത്തവരെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സൂചനയുണ്ട്.