ഷൂട്ടിങില്‍ തിളങ്ങി ഇന്ത്യ; യൂത്ത് ഒളിംപിക്‌സില്‍ മൂന്നാം സ്വര്‍ണം

അര്‍ജന്റീനയില്‍ നടക്കുന്ന യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഇന്ത്യ മൂന്നാം സ്വര്‍ണം സ്വന്തമാക്കിയത്.

ഇന്ത്യയുടെ സുഭാഷ് ചൗദരിയുടേതാണ് സ്വര്‍ണനേട്ടം. ദക്ഷിണ കൊറിയയുടെ സങ് യുന്‍ഹോ വെള്ളിയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സൊളാരി ജേസണ്‍ വെങ്കലവും സ്വന്തമാക്കി.

നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിളിലും ഭരധ്വാഹനത്തിലും ഇന്ത്യ സ്വര്‍ണം നേടിയരുന്നു.

മൂന്ന് സ്വര്‍ണവും 3 വെള്ളിയുമടക്കം ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 13 സ്വര്‍ണ മെഡലോടെ റഷ്യയാണ് ഒന്നാം സ്ഥാനത്ത്

Show More

Related Articles

Close
Close