ഇന്ത്യയ്ക്ക് 243 റണ്‍സ് വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 243 റണ്‍സ് വിജയലക്ഷ്യം. ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഓമ്പത് വിക്കറ്റില്‍ 242 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണറുടെ അര്‍ധസെഞ്ച്വറിയും(53)ട്രാവിസ് ഹെഡ്(42) സ്റ്റോണിസ് (46)ആരോണ്‍ ഫിഞ്ച്(32) എന്നിവരുടെ മികച്ച ബാറ്റിങ്ങുമാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്.മത്സരത്തില്‍ അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. തുടക്കത്തില്‍ ബാറ്റ് ചെയ്യാനെത്തിയ ഫിഞ്ചിനെ ഹാര്‍ദിക് പാണ്ഡ്യയാണ് വിക്കറ്റില്‍ കുടുക്കിയത്. തൊട്ടുപിന്നാലെ 16 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ കേദാറും കുടുക്കുകയായിരുന്നു.

നാഗ്പുരില്‍ നടക്കുന്ന അവസാന ഏകദിനത്തില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങിയത്. അതേസമയം ഓസ്‌ട്രേലിയന്‍ നിരയില്‍ ഒരു മാറ്റം മാത്രമാണുള്ളത്. മുഹമ്മദ് ഷമിക്കും ഉമേഷ് യാദവിനും പകരം ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും കളിക്കും. അസുഖം ബാധിച്ചതിനാല്‍ യുസ്‌വേന്ദ്ര ചാഹലും ഇന്ന് കളിക്കില്ല. പകരം കുല്‍ദീപ് യാദവ് തിരിച്ചുവന്നു.

ഓസീസ് നിരയില്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ് പകരം ജെയിംസ് ഫോക്‌നറാണ് കളിച്ചത്. റിച്ചാര്‍ഡ്‌സണ് അസുഖമായതിനാലാണ് വിട്ടുനില്‍ക്കുന്നതെന്ന് സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി. ആദ്യ മൂന്നു ഏകദിനങ്ങളിലും ഓസീസിനെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല്‍ ബംഗളൂരുവില്‍ നടന്ന നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. അഞ്ചാം ഏകദിനമെങ്കിലും തിരിച്ചുപിടിച്ച് അഭിമാനം രക്ഷിക്കാനാണ് ഇന്ത്യയുടെ ശ്രമം. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറും 94 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചുമാണ് ഓസീസിന്റെ ജയത്തില്‍ നിര്‍ണായകമായത്.