കരിയറിലെ ഏറ്റവും മികച്ച നേട്ടവുമായി വിരാട് കോലി

കരിയറിലെ ഏറ്റവും മികച്ച പോയിന്റ് സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഐസിസി ഏകദിന റാങ്കിങ് പട്ടികയില്‍ ഒന്നാമതെത്തി. 911 പോയിന്റാണ് കോലി നേടിയത്. ഏകദിനത്തില്‍ 7545 റണ്‍സ് നേടിയിട്ടുള്ള കോലി അവസാനമായി കളിച്ച ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ നിന്ന് രണ്ടു പോയിന്റുകള്‍ മാത്രമേ സ്വന്തമാക്കിയിട്ടുള്ളൂ. മൂന്ന് മത്സരങ്ങളില്‍ നിന്ന് 71 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം.

ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് കോലിക്ക് പിന്നില്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ രണ്ടാമത്. പാകിസ്താന്റെ ബാബര്‍ അസം മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ്മ നാലമതും ശിഖര്‍ ധവാന്‍ 10-ാം സ്ഥാനത്തുമുണ്ട്. ഏകദിന ടീം റാങ്കിങില്‍ ഇംഗ്ലണ്ടാണ് ഒന്നാമത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.