മസൂദ് അസ്ഹര്‍ ഭീകരനാണെന്ന് ചൈനയെ ബോധിപ്പിക്കേണ്ട കാര്യം ഇന്ത്യയ്ക്കില്ല

പാക് ഭീകരന്‍ മൗലാന മസൂദ് അസ്ഹര്‍ തീവ്രവാദിയാണെന്നതിനുള്ള  തെളിവുകള്‍ നിരത്തി ചൈനയെ ബോധിപ്പിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കില്ലെന്ന് ചൈനയോട് ഇന്ത്യ. ‘മസൂദ് അസ്ഹറിന്റെ പ്രവൃത്തികളെല്ലാം തന്നെ രേഖീകരിക്കപ്പെട്ടതാണ്. അയാള്‍ എത്ര വലിയ കുറ്റവാളിയാണെന്ന് തെളിയിക്കേണ്ട ബാധ്യത ന്യൂഡല്‍ഹിക്കില്ല’ ജയശങ്കര്‍ ചൈനീസ് അധികൃതരോട് പറഞ്ഞു. ബുധനാഴ്ച്ച ബെയ്ജിങ്ങില്‍ വെച്ച് ചൈനീസ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ജയ്ശങ്കര്‍ ഇന്ത്യയുടെ നിലപാട് അറിയിച്ചത്.

മസൂദ് അസറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കാനുള്ള  ഇന്ത്യയുടെ ശ്രമങ്ങളെ ഐക്യരാഷ്ട്രസഭയില്‍ ചൈന എതിര്‍ത്തിരുന്നു. ചൈന തടസവാദം ഉന്നയിക്കാതിരുന്നുവെങ്കില്‍ ഇതുസംബന്ധിച്ച യുന്‍ പ്രമേയം പാസാകുമായിരുന്നു.