നൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമായി

ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

വിരാട് കോഹ്‌ലി നയിക്കുന്ന പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ടീമിലെ സ്ഥാനം നിലര്‍ത്തി. സ്റ്റുവര്‍ട്ട് ബിന്നി, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെ ടീമില്‍ നിന്നും പുറത്താക്കി.

സെപ്തംബര്‍ 22 മുതല്‍ 26 വരെ കാണ്‍പൂരിലാണ് ആദ്യ ടെസ്റ്റ്. രണ്ടാമത്തെ ടെസ്റ്റ് കൊല്‍ക്കത്തയിലും(സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ നാല് വരെ) മൂന്നാം ടെസ്റ്റ് ഇന്‍ഡോറിലും(ഒക്ടോബര്‍ 8-12) നടക്കും.

ധര്‍മ്മശാല, ന്യൂഡല്‍ഹി, ഛണ്ഡീഗഡ്, റാഞ്ചി, വിശാഖപ്പട്ടണം എന്നിവിടങ്ങില്‍ യഥാക്രമം ഒക്ടോബര്‍ 16,20,23,26,29 തീയതികളിലാണ് അഞ്ച് ഏകദിന മത്സരങ്ങള്‍.

മൂന്ന് ടെസ്റ്റും അഞ്ച് ഏകദിന പരമ്പരയും അടങ്ങുന്ന ഇന്ത്യയിലെ കിവീസ് പര്യടനം സെപ്തംബര്‍ 22ന് ആരംഭിക്കും. ടെസ്റ്റ് പരമ്പരയാണ് ആദ്യം.

ടെസ്റ്റിന് മുന്നോടിയായി സെപ്തംബര്‍ 16-18 തീയതികളില്‍ കിവീസ് ടിം മുംബൈയില്‍ പരിശീലന മത്സരം കളിക്കും.