റഷ്യയുമായി ഇന്ത്യ 39,000 കോടിയുടെ ആയുധകരാര്‍ ഒപ്പിടും

സുഖോയ് പോര്‍വിമാനം,ഐഎന്‍എസ് വിക്രമാദിത്യ എന്നിവയാണ് ഇതിന് മുമ്പ് ഇന്ത്യ റഷ്യയുമായി നടത്തിയ വലിയ ആയുധ ഇടപാട്.

റഷ്യയില്‍ നിന്ന് എസ്-400 ട്രയംഫ് വിമാനവേധ മിസൈലുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ.39,000 കോടി രൂപയുടെ ആയുധമാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങുന്നത്.

ഇത്തരത്തില്‍ അഞ്ച് മിസൈലുകളാണ് ഇന്ത്യ വാങ്ങുന്നത്.54 മാസത്തിനകം കൈമാറണമെന്ന തരത്തിലാണ് കരാര്‍. 2016 ലെ ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ  പുടിനുമായി നടത്തിയ ചര്‍ച്ചയിലാണ് മിസൈല്‍ വാങ്ങുന്ന കാര്യത്തില്‍ ധാരണയായത്.

സുഖോയ് പോര്‍വിമാനം,ഐഎന്‍എസ് വിക്രമാദിത്യ എന്നിവയാണ് ഇതിന് മുമ്പ് ഇന്ത്യ റഷ്യയുമായി നടത്തിയ വലിയ ആയുധ ഇടപാട്. അതേസമയം ചൈനയും എസ്-400 ട്രയംഫ് മിസൈലുകള്‍ വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.