ശ്രീലങ്ക വീണ്ടും വീണു! ട്വന്റി20 പരമ്പരയും ഇന്ത്യക്ക് സ്വന്തം

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രെ ഇ​ന്ത്യ ഏ​ഴു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 171 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. നേരത്തെ ഏകദിന, ടെസ്റ്റ് പരമ്പരകളും ഇന്ത്യ തൂത്തുവാരിയിരുന്നു.  സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ ഏഴിന് 170. ഇന്ത്യ 19.2 ഓവറില്‍ മൂന്നു വിക്കറ്റിന് 174.   82 റണ്‍സ് നേടിയ നായകന്‍ വിരാട് കോഹ്‌ലിയുടെയും അര്‍ധ സെഞ്ചുറി തികച്ച മനീഷ് പാണ്ഡയുടെയും (51 നോട്ടൗട്ട്) മികവിലായിരുന്നു ഇന്ത്യയുടെ ജയം. ടെസ്റ്റ്, ഏകദിന, ട്വന്റി 20 മല്‍സരങ്ങളില്‍ സമ്പൂര്‍ണ വിജയമെന്ന അപൂര്‍വനേട്ടവും സ്വന്തമാക്കിയാണു ടീം ഇന്ത്യ ലങ്ക വിടുന്നത്.