ബംഗ്ലാദേശിന് 500 കോടി വായ്പ നല്‍കാനൊരുങ്ങി ഇന്ത്യ

ഇന്ത്യ ഒരു രാജ്യത്തിന് വാഗ്ദാനം ചെയ്യുന്ന വായ്പകളില്‍ ഏറ്റവും വലിയ വായ്പയാണ് ബംഗ്ലാദേശിന് നല്‍കുന്നത്. ഏപ്രില്‍ 7 നു ആരംഭിക്കുന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഈ പദ്ധതി സംബന്ധമായ കാര്യങ്ങള്‍ പ്രഖ്യാപിക്കും. വായ്പയ്ക്കു 1% പലിശയും 0.5% കമ്മിറ്റമെന്റ് ഫീയുമായിരിക്കും ഏര്‍പ്പെടുത്തുന്നത്. രാജ്യങ്ങള്‍ നല്‍കുന്ന വായ്പകള്‍ക്ക് ഇത്രയും കുറഞ്ഞനിരക്കില്‍ പലിശ ഈടാക്കിയ ആദ്യത്തെ രാജ്യവും ഇന്ത്യ തന്നെയാണ്. ഇതിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ബംഗ്ലാദേശ് ധനമന്ത്രി എഎംഎം മുഹിത്ത് ന്യൂഡല്‍ഹിയില്‍ എത്തും.

തുകയുടെ വലിയൊരു ശതമാനവും റെയില്‍വേ വികസനത്തിനും, ഗതാഗത സംവിധാനങ്ങള്‍ നവീകരിക്കുന്നതിനുമായിരിക്കും ഉപയോഗിക്കുന്നത്. ഇന്ത്യ നല്‍കുന്ന ഈ വായ്പ മടക്കിനല്‍കുവാന്‍ 20 വര്‍ഷത്തെ കാലാവധിയാണ് ബംഗ്ലാദേശിനു അനുവദിച്ചിരിക്കുന്നത്.

ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി-ഷെയ്ക്ക് ഹസീന കൂടികാഴ്ച .