ഇന്ത്യന്‍ ആക്രമണത്തില്‍ ഏഴ്‌ സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്താന്‍

ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ ഏഴ് പട്ടാളക്കാര്‍ കൊല്ലപ്പട്ടതായി പാകിസ്താന്‍.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വെടിവെപ്പും ഷെല്ലാക്രമണവും തുടരുകയാണ്.

പാക് സൈന്യം പ്രകോപനം സൃഷ്ടിച്ചപ്പോള്‍ വേണ്ട രീതിയില്‍ തിരിച്ചടിച്ചുവെന്ന് മാത്രമാണ് സൈന്യം നല്‍കുന്ന വിശദീകരണം. നിയന്ത്രണരേഖയ്ക്ക് സമീപം കാശ്മീരിലെ കാശ്മീരിലെ ഭീംബര്‍ സെക്ടറിലാണ് ഇരുവിഭാഗം സൈനികരും ഇന്നലെരാത്രി ഏറ്റുമുട്ടിയത്.

വെടിവെപ്പില്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഗൗതം ഭാംവാലേയെ വിളിച്ചു വരുത്തി പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.