പുതിയ 100 രൂപ നോട്ട് ഉടൻ പുറത്തിറക്കും, പഴയത് പിൻവലിക്കില്ല: ആർബിഐ

പുതിയ 100 രൂപ നോട്ട് ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർബിഐ). നമ്പറിങ്ങ് പാനലുകളിൽ ഇൻസെറ്റ് ലെറ്റർ ഇല്ലാതെയാണ് പുതിയ നോട്ട് പുറത്തിറക്കുക. നിലവിലുള്ള പഴയ നോട്ടുകൾ തുടരുമെന്നും ആർബിഐ അറിയിച്ചു. പുതിയ 20, 50 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്നും കഴിഞ്ഞ ദിവസം ആർബിഐ അറിയിച്ചിരുന്നു..