സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ച്ചയുണ്ടാകും; 2019ല്‍ 7.9 ശതമാനമാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ചാക്രിക ഉയര്‍ച്ചയുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധ സ്ഥാപനമായ മോര്‍ഗന്‍  സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. ജിഡിപി ഈ വര്‍ഷം 6.4 ശതമാനവും 2018ല്‍ 7.5 ശതമാനവും 2019ല്‍ 7.9 ശതമാനവുമാകും. നോട്ട് അസാധുവാക്കല്‍ ജിഎസ്ടി നടപ്പാക്കല്‍ എന്നിവയ്ക്കു ശേഷം സ്വകാര്യമേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നുണ്ട്. ഉപയോഗവും കയറ്റുമതിയും കൂടുന്നത് കോര്‍പറേറ്റ് വരുമാനവും വര്‍ധിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന ബാങ്കുകളുടെ നിക്ഷേപത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം അവയിലെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയും നിക്ഷേപകര്‍ക്ക് അവസരങ്ങളുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇതു പ്രതീക്ഷിക്കുന്നതിലുമധികം വളര്‍ച്ചയുണ്ടാകാന്‍ സഹായിക്കുകയും ചെയ്യും-റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നോട്ട് അസാധുവാക്കലിനും ജിഎസ്ടി നടപ്പാക്കലിനു പിന്നാലെ ജിഡിപിയിലുണ്ടായ തകര്‍ച്ച സര്‍ക്കാരിനെ വിഷമത്തിലാക്കി. പ്രതിപക്ഷം ഇതു സര്‍ക്കാരിനെതിരെ പ്രചാരണായുധമാക്കുകയും ചെയ്തിരുന്നു.