സേനാപതി തിരിച്ചെത്തുന്നു ; കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ഫസ്റ്റ്ലുക്ക് പോസ്റ്റര്‍

22 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസന്റെ പ്രശസ്ത ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമെത്തുന്നു. സേനാപതി തിരികെയെത്തുന്നു എന്ന ടാഗ് ലൈനോടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അജയ് ദേവ്ഗണ്‍ ഈ ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നവംബറോടെയാവും ചിത്രീകരണം ആരംഭിക്കുക. ഹൈദരാബാദ് ആവും ലൊക്കേഷനുകളില്‍ ഒന്ന്. തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രമെത്തും. ഇപ്പോള്‍ രജനീകാന്ത് നായകനാവുന്ന എന്തിരന്‍ രണ്ടാംഭാഗമായ 2.0യുടെ അവസാനഘട്ടജോലികളിലാണ് ഷങ്കര്‍
ഇന്ത്യന്‍ 2ന്റെ തിരക്കഥ ഷങ്കറിന്റേതുതന്നെയാണ്. ജയമോഹനും കബിലന്‍ വൈരമുത്തുവും ലക്ഷ്മി ശരവണകുമാറും ചേര്‍ന്ന് സംഭാഷണങ്ങള്‍ എഴുതുന്നു. നയന്‍താര നായികയാകുന്ന സിനിമയ്ക്ക് അനിരുദ്ധാണ് സംഗീതം നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ഛായാഗ്രഹണം. തായ്‌ലന്‍ഡാണ് ഒരു പ്രധാന ലൊക്കേഷന്‍.