ജമ്മുവിൽ വീണ്ടും പാക് വെടിവെയ്പ്പ്; ഇന്ത്യ തിരിച്ചടിക്കുന്നു

indian-army-l
അതിർത്തിയിൽ വീണ്ടും പാക്കിസ്ഥാൻ വെടിവെയ്പ്പ് . പൂഞ്ച് ജില്ലയിൽ ഇന്ത്യൻ സൈന്യവും പാക്കിസ്ഥാൻ റേഞ്ചേഴ്സും തമ്മിൽ ശക്തമായ വെടിവയ്പ്പുണ്ടായി. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. പാക്കിസ്ഥാൻ സൈന്യം യാതൊരു പ്രകോപനവുമില്ലാതെ അർധരാത്രിയോടെ ഷാപൂർ സെക്ടറിൽ വെടിവയ്പ് നടത്തിയെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് ആയുധങ്ങളുമുപയോഗിച്ചായിരുന്നു ആക്രമണം. നമ്മുടെ സൈന്യം ശക്തമായ രീതിയിൽ തന്നെ തിരിച്ചടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.