ഇന്ത്യക്ക് 62 റണ്‍സ് ജയം: ഇന്ത്യയ്ക്ക് പരമ്പര

barscuffsസിംബാബ്‌വേയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 62 റണ്‍സ് ജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര ഇന്ത്യക്ക്. ബംഗ്ലാദേശിനോട് ഏറ്റ നാണംകെട്ട തോല്‍വിയോടെ തലകുനിഞ്ഞ ടീം ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരുടെ മികവില്‍ 50 ഓവറില്‍ എട്ട് വിക്കറ്റിന് 271 റണ്‍സാണ് നേടിയത്. 112 റണ്ണായിരുന്നു രഹാനെയും മുരളി വിജയും ചേര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്. രഹാനെ 83 പന്തില്‍ നിന്ന് 63 ഉം മുരളി വിജയ് 95 പന്തില്‍ നിന്ന് 72 ഉം റണ്‍സെടുത്തു. ഒന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ അമ്പാട്ടി റായിഡു 50 പന്തില്‍ നിന്ന് 41 റണ്‍സെടുത്തു. മികച്ച തുടക്കം ലഭിച്ച ഇന്ത്യ മുന്നൂറ് റണ്‍ കടക്കുന്നത് തടഞ്ഞത് മീഡിയം പേസര്‍ നെവില്‍ മാഡ്‌സിവയാണ്. ആറാം ഏകദിനം കളിക്കുന്ന മാഡ്‌സിവ പത്തോവറില്‍ 49 റണ്‍സിന് നാലു വിക്കറ്റാണ് വീഴ്ത്തിയത്. സിംബാബ്‌വെന്‍ ഫീല്‍ഡര്‍മാരുടെ ഓട്ടക്കൈ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് വലിയ ഗുണമാണ് ചെയ്തത്.272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്‌വേയ്ക്കു തുടക്കംതന്നെ പാളി. രണ്ടു റണ്‍സെടുത്ത വി ശിബാനന്ദ സ്‌കോര്‍ 24ലെത്തിയപ്പോള്‍ ഗാലറി കയറി. ഏഴു റണ്‍സെടുക്കുന്നതില്‍ രണ്ടാമത്തെ വിക്കറ്റും പോയി. 72 റണ്‍സെടുത്ത ചിബാബ ചെറുത്തുനില്‍പിനു ശ്രമം നടത്തിയെങ്കിലും മറുവശത്ത് ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. മുട്ടുംബാമി 32 ഉം ക്രീമെര്‍ 27 റണ്‍സും എടുത്തെങ്കിലും ഇന്നിംഗ്‌സ് 209 റണ്‍സിന് അവസാനിച്ചു. മുരളി വിജയ് ആണ് കളിയിലെ കേമന്‍. പതിനാലിന് ഹരാരേയിലാണ് മൂന്നാം ഏകദിനം.