10 ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന

ഇന്‍ഡിഗോ വിമാനങ്ങളില്‍ ബോംബ് വെച്ചുവെന്ന ഭീഷണി സന്ദേശം എത്തിയതോടെ രാജ്യമെമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം. ബ്രസല്‍സ് വിമാനത്താവളത്തില്‍ ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ച സാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ കര്‍ശന സുരക്ഷ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ ബോംബുണ്ടെന്ന വ്യാജ സന്ദേശമെത്തിയത് പരിഭ്രാന്തി വര്‍ധിപ്പിച്ചിരുന്നു. കനത്ത സുരക്ഷാ പരിശോധന ആരംഭിക്കുകയും ചെയ്തിരുന്നു.