ഇൻഡോർ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 22 റൺസ് വിജയം

india-vs-south-africa
നാലു വർഷങ്ങൾക്ക് ശേഷം ഇൻഡോറിൽ നടന്ന രാജ്യാന്തര മൽസരത്തിൽ 22 റൺസിന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തു. നായകൻ ധോണിയാണ് കളിയിലെ കേമൻ.വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 1–1ന് ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമെത്തി. കാൺപൂരിൽ നടന്ന ആദ്യ മൽസരത്തിൽ അഞ്ചു റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.

സ്കോർ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 247. ദക്ഷിണാഫ്രിക്ക 43.4 ഓവറിൽ 225 റൺസിന് പുറത്ത്. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാറും അക്ഷർ പട്ടേലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.