ഡമോക്രാറ്റ് നേതാക്കള്‍ക്കെതിരെ ട്രംപ് അന്വേഷണത്തിന് ഉത്തരവിട്ടു.

അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിന്റെ രാജി ആവശ്യം ഉന്നയിച്ച  ഡമോക്രാറ്റ് നേതാക്കള്‍ക്കെതിരെ (നാന്‍സി പലോസി, ചക് ഷുമെര്‍ ) റഷ്യന്‍ ബന്ധം ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്വേഷണത്തിന് ഉത്തരവിട്ടു.

റഷ്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച മറച്ചു വെച്ച അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ പൂര്‍ണമായും സംരക്ഷിച്ച് ട്രംപ് രംഗത്തെത്തി.

റഷ്യന്‍ ബന്ധത്തിന് തെളിവായി സ്വീകരിച്ചിരിക്കുന്നത് ഇദ്ദേഹം വ്ലാഡിമിര്‍ പുടിനൊപ്പം നില്‍ക്കുന്ന ഒരു ഒരു ഫോട്ടായാണ്. അമേരിക്കന്‍ അറ്റോര്‍മി ജനറലും ട്രംപിന്‍റെ അടുത്ത അനുയായിയുമായ ജെഫ് സെഷന്‍സിനെതിരെയുള്ള ആരോപണങ്ങളാണ് അമേരിക്കന്‍ പ്രസിഡന്‍റിനെ ചൊടിപ്പിച്ചത്.

പരാജയപ്പെട്ട ഡമോക്രാറ്റുകള്‍ മറ്റുവഴികള്‍ തേടുകയാവാമെന്ന് ഡോണള്‍ഡ് ട്രംപ് മറുപടി നല്‍കി.മുന്‍പ് സെനറ്റ് അംഗമായിരുന്നപ്പോള്‍ റഷ്യന്‍ അംബാസിഡറെ കണ്ടിട്ടുണ്ടെന്ന് സെഷന്‍സ് സമ്മതിച്ചു.അന്ന് തീവ്രവാദവിഷയങ്ങളാണ് സംസാരിച്ചത്. ട്രംപിന്‍റെ പ്രതിനിധി എന്ന നിലയിലായിരുന്നില്ല കൂടിക്കാഴ്ച എന്നും സെഷന്‍ പറഞ്ഞു.