ആത്മഹത്യാശ്രമക്കേസില്‍ ഇറോം ശര്‍മിളയ്ക്ക് ജാമ്യം

ഇറോം ശര്‍മിളയ്ക്ക് ഇംഫാല്‍ കോടതി ജാമ്യം അനുവദിച്ചു. ആത്മഹത്യാശ്രമക്കേസിലാണ് ജാമ്യം. വൈകുന്നേരത്തോടെ ഇറോം ശര്‍മിളയെ മോചിപ്പിച്ചേക്കും. കോടതിയില്‍ നിന്ന് ശര്‍മിളയെ തിരികെ ജയിലിലേക്ക് മാറ്റി.കോടതിപരിസരത്ത് സംഘര്‍ഷമുണ്ടായതിനെ തുടർന്ന് ശര്‍മിള മാധ്യമങ്ങളെ കണ്ടില്ല.