വൈറ്റ്ഹൗസ് ചുട്ടെരിക്കും: ഐ.എസ്

61VBi9tഅമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് ചുട്ടെരിക്കുമെന്ന് ഭീഷണി മുഴക്കുന്ന വീഡിയോ ഐ.എസ് (ഇസ്‌ലാമിക് സ്‌റ്റേറ്റ്‌) പുറത്തുവിട്ടു. വാഷിങ്ടണ്‍ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണിക്കു പിന്നാലെയാണ് ‘പാരിസ് ബിഫോര്‍ റോം’ എന്ന പേരില്‍ ആറുമിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നത്.വീഡിയോയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദിനേയും അമേരിക്കന്‍ പ്രസിഡന്റ് ഒബാമയേയും കൊല്ലുമെന്നും ഭീഷണിയുണ്ട്.ഇറാഖിലെ ഡിജ്‌ലാ പ്രവിശ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എസ് ഗ്രൂപ്പാണ് ഭീഷണി സന്ദേശം പുറത്തിറക്കിയതെന്ന് വാഷിങ്ടണിലെ മധ്യപൂര്‍വേഷ്യാ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.