ഇവര്‍ സൗരാഷ്ട്രയിലെ ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിച്ചവര്‍: ഇന്ത്യയിലേക്ക് ലക്‌ഷ്യം വച്ചുള്ള ഇത്തരം ശക്തികളുടെ നീക്കത്തെ അതീവ ജാഗ്രതയോടെ കാണണം.

സൗരാഷ്ട്രയിലെ ക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ടെന്ന സംശയത്തിൽ സഹോദരങ്ങളായ രണ്ടുപേരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന നിലപാടില്‍ ഉറച്ചാണ് അന്വേഷണം മുമ്പോട്ട്‌ കൊണ്ട് പോകുന്നത്. കഴിഞ്ഞവർഷം രാജസ്ഥാൻ ഭീകരവിരുദ്ധസേനയും ഐഎസ് ബന്ധമുള്ളയാളെ അറസ്റ്റ് ചെയ്തിരുന്നു. ദുബായിൽനിന്ന് സംഘടനയ്ക്കു വേണ്ടി പണം സമാഹരിക്കുന്ന നടപടികളിൽ ഇയാൾക്കു പങ്കുണ്ടെന്നും അവർ കണ്ടെത്തിയിരുന്നു.ഈ മാസം ആദ്യം കേരളത്തിൽനിന്നുള്ളയാളെ ഐഎസ് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

ഇതിനിടയില്‍ ആണ് ദുരൂഹമായ സാഹചര്യത്തിൽ കാസർകോട് തൃക്കരിപ്പൂരിൽനിന്ന് കാണാതായ ഹഫീസുദ്ദീൻ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്ഥാനിൽനിന്നു സന്ദേശമെത്തിയത്..ഇയാൾക്കൊപ്പം കാണാതായ അഷ്‌വാക്കിന്റെ ടെലഗ്രാം അക്കൗണ്ടിൽനിന്നാണ് ഹഫീസുദ്ദീൻ കൊല്ലപ്പെട്ടുവെന്ന് ടെലഗ്രാം വഴി ബന്ധുവിന് സന്ദേശം ലഭിക്കുകയായിരുന്നു.

ഇന്ത്യയിലേക്ക് ലക്‌ഷ്യം വച്ചുള്ള ഇത്തരം ശക്തികളുടെ നീക്കത്തെ അതീവ ജാഗ്രതയോടെ കാണേണ്ടത് അത്യാവശ്യമാണ്. രാജ്യത്തെ സംസ്കാരത്തെയും ,അതില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ജനാധിപത്യ രാജ്യത്തിന്‍റെ നിലനില്‍പ്പ്‌ ലോക-സാമൂഹിക അന്തരീക്ഷം നന്നായി മുമ്പോട്ട്‌ കൊണ്ട് പോകുന്നതിനു ഏറെ അവശ്യമായ ഒന്നാണ്.