കൊച്ചിയില്‍ ഇന്നു രണ്ടാമങ്കം

fc
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം ഏഴിനു ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ രണ്ടാമങ്കത്തിന് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. ആദ്യ മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത ആത്മവിശ്വാസത്തിലാണു ബ്ലാസ്റ്റേഴ്സ് ബൂട്ടണിയുന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. അതേ സമയം അയൽപ്പക്ക പോരിൽ പുണെ സിറ്റിയോടേറ്റ പരാജയത്തിന്റെ ക്ഷീണം മാറ്റാൻ മികച്ചൊരു വിജയം ലക്ഷ്യമിട്ടാണു മുംബൈ എത്തുന്നത്. ആദ്യമൽസരത്തിൽ തോറ്റ മുബൈക്ക് ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ വിജയം അനിവാര്യമാണ്.ഇന്നത്തെ എതിരാളികൾ മുംബൈ സിറ്റി എഫ്സിയാണ്.

മാർക്വീ താരം കാർലോസ് മർച്ചേന, മിഡ്ഫീൽഡർ പീറ്റർ കാര്‍വൾഹോ എന്നിവരുടെ പരുക്കാണു കേരളത്തെ വലയ്ക്കുന്നത്. ഇവർക്കു പകരക്കാരെ കണ്ടുപിടിക്കുക എന്നതാണു കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന കോച്ച് പീറ്റർ ടെയ്‌ലറിന്റെ മുന്നിലുള്ള മുഖ്യവെല്ലുവിളി.