പൊരുതിക്കളിച്ചു അവര്‍ വീണു

pune
വൻപിന്തുണയോടെ കളിച്ച എഫ്സി പുണെ സിറ്റി, പൊരുതിക്കളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ ഒരു ഗോളിനു കീഴടക്കി. റാൾട്ടെയുടെ സെൽഫ് ഗോളിലാണു പുണയുടെ വിജയം. സ്കോർ: നോർത്ത് ഈസ്റ്റ് – 1, പുണെ – 0.ഗോൾരഹിതമായി പിരിഞ്ഞ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മൽസരത്തിലെ ഏക ഗോൾ പിറന്നത്. മൽസരത്തിന്റെ 73-ാം മിനിട്ടിലാണ് മൽസരത്തിലെ ഏക ഗോൾ സെൽഫ് ഗോളിന്റെ രൂപത്തിലെത്തിയത്. നോർത്ത് ഈസ്റ്റ് താരം റാൾട്ടെയാണു സ്വന്തം ഗോൾ വല കുലുക്കിയത്.

മുന്നേറ്റം തുടങ്ങിയതു നോർത്ത് ഈസ്റ്റാണ്. ആദ്യ മിനിട്ടുകളിൽ പുണെ ഗോൾമുഖത്ത് ആക്രണം അഴിച്ചുവിട്ട നോർത്ത് ഈസ്റ്റ് അക്ഷരാർഥത്തിൽ പുണെയെ ഞെട്ടിച്ചു. മൂന്നാം മിനിട്ടിൽ നോർത്ത് ഈസ്റ്റിന് ആദ്യ കോർണർ ലഭിച്ചു. പക്ഷേ ഈ കോർണർ മുതലാക്കാനായില്ല. ആറാം മിനിട്ടിൽ കമാറയുടെ മറ്റൊരു മുന്നറ്റം. രണ്ടു പ്രതിരോധക്കാരെ വെട്ടിച്ചു മുന്നേറിയ കമാറക്കു പക്ഷേ അവസാനഷോട്ടിൽ പിഴച്ചു. പത്താം മിനിട്ടിൽ പുണെയും ഒരു കോർണർ പാഴാക്കി. പതിയെ പുണെയും ആക്രമണം അഴിച്ചുവിട്ടു. ഇതോടെ കളി വാശിയേറിയതായി. ഇതോടെ രണ്ടു മൽസരങ്ങളിൽ നിന്നു പുണെ രണ്ടാം ജയവും ആറു പോയിന്റും നേടി. രണ്ടു മൽസരങ്ങളും തോറ്റ നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ അവസാന സഥാനത്താണ്.