കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി ജയ്ഹിന്ദ് ടി.വിയും

2എറണാകുളം ജില്ലയിലെ ചേന്ദമംഗലം പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ മല്‍സരിക്കുന്ന ഒരു സ്ഥാനാര്‍ഥിയുടെ പേര് ജയ്ഹിന്ദ്. അവരുടെ പേരിന്റെ ഇനിഷ്യല്‍ ടി.വി.യെന്നും. അതായത് ചേന്ദമംഗലം 13ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയുടെ പേര് ജയ്ഹിന്ദ് ടി.വി. ഇവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്ററുകളും ചുവരെഴുത്തുകളും ജയ്ഹിന്ദ് ടി.വി.ക്ക് വോട്ട് ചോദിച്ചുള്ളതാണ്. കേരളത്തിലെ മറ്റൊരു ചാനലിനും സ്ഥാനാര്‍ഥിക്കും അഭിമാനിക്കാന്‍ കഴിയാത്ത യാദൃശ്ചികത. ഈ ജയ്ഹിന്ദും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണെന്നത് മറ്റൊരു ആശ്ചര്യകരമായ സമാനത! സ്ഥാനാര്‍ഥി ജയ്ഹിന്ദ് ടി.വി.യുടെ ഭര്‍ത്താവിന്റെ പേര് മോഹനന്‍. ജയ്ഹിന്ദ് ടി.വി. സി.ഇ.ഒ യുടെ പേരും മോഹനന്‍ ശ്രീ.കെ.പി.മോഹനന്‍ പിതാവ് വിജയന്‍ കടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നതു കൊണ്ടാകാം തനിക്കിങ്ങനെ പേരിട്ടതെന്ന് ജയ്ഹിന്ദ് പറഞ്ഞു. വീട്ടുപേര് തറയില്‍. അതോടെ ഇനിഷ്യല്‍ ടി.വി.യെന്നായി.