ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതി കര്‍ദിനാള്‍ മറച്ചുവെച്ചുവെന്ന് :കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഐജിക്ക് പരാതി

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികളുടെ സംഘടനയായ എഎംടിയാണ് ഐജിക്ക് പരാതി നല്‍കിയത്. ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതി കര്‍ദിനാള്‍ മറച്ചുവെച്ചുവെന്നാണ് ആരോപണം. പീഡനം പൊലീസിനെ അറിയിക്കാതെ ഒതുക്കി തീര്‍ക്കാന്‍ നോക്കി. പീഡനം മറച്ചുവെച്ച കര്‍ദിനാളിനെതിരെ കേസെടുക്കണമെന്നുമാണ് എഎംടിയുടെ ആവശ്യം. ജലന്ധർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.   തന്നെ ലൈംഗികമായി പീഡിപ്പിച്ച കാര്യം കന്യാസ്ത്രീ അറിയിച്ചിട്ടും പൊലീസിനെ അറിയിക്കുകയോ മറ്റ് നടപടികളോ സ്വീകരിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ പീഡനം ഒതുക്കി തീർക്കാൻ കർദ്ദിനാൾ ശ്രമിച്ചെന്നും പരാതിയിൽ ആരോപിച്ചു. അതിനാൽ തന്നെ കർദ്ദിനാളിനെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.