ജയിംസ് ഹോണർ വിമാനാപകടത്തിൽ മരിച്ചു

67310_1049665698378553_1402213933697723972_n
പ്രശസ്ത സംഗീത സംവിധായകനും ഓസ്‌കര്‍ ജേതാവുമായ ജയിംസ് ഹോണര്‍ (61) വിമാനാപകടത്തില്‍ മരിച്ചു. മികച്ച പൈലറ്റ് കൂടിയായിരുന്ന ഹോണർ സ്വന്തമായി പറത്തിയ വിമാനം കാലിഫോർണിയയിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ടൈറ്റാനിക്കിൽ രണ്ട് ഓസ്‌കര്‍ അവാര്‍ഡുകള്‍ നേടിയ അദ്ദേഹത്തിന് 10 ഓസ്‌കര്‍ നോമിനേഷനുകളും ലഭിച്ചിട്ടുണ്ട്. ഫീല്‍ഡ് ഓഫ് ഡ്രീംസ് ,ബ്രേവ് ഹാര്‍ട്ട്, എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്, ട്രോയി, അപ്പോളോ 13, അവതാര്‍ തുടങ്ങി നൂറുകണക്കിന് ചിത്രങ്ങള്‍ക്ക് ഹോര്‍ണര്‍ സംഗീതം നല്‍കിയിട്ടുണ്ട്.കൂടാതെ ഇനി മൂന്നു ചിത്രങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങാനുണ്ട്.