ജമ്മു കാശ്മീരില്‍ ഗ്രനേഡ് ആക്രമണം!

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരന്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഡി.എസ്.പി ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രി ബാരാമുല്ല-ശ്രീനഗര്‍ ദേശീയപാതയില്‍ വച്ചായിരുന്നു ആക്രമണം.

ഡിഎസ്പി സഫര്‍ മെഹ്ദി, ഷബീര്‍ അഹമ്മദ്, അഷിഖ് ഹുസൈന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു.സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close