NewsSports

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കി; വിജയം കൊയ്ത് ജപ്പാന്‍, ഇന്ത്യയ്ക്ക് വെള്ളി മെഡല്‍

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക സ്വര്‍ണ്ണ തിളക്കമില്ല. ഫൈനലില്‍ ജപ്പാനോട് 1-2 എന്ന സ്‌കോറിനു പരാജയപ്പെട്ട് ഇന്ത്യ വെള്ളി മെഡല്‍ നേട്ടത്തിലൊതുങ്ങി. ആദ്യ പകുതിയില്‍ ഇരു ടീമുകളും 11 എന്ന സ്‌കോറില്‍ സമനിലയില്‍ പിരിയുകയായിരുന്നു.

11ാം മിനുട്ടില്‍ ഷിംസുവിന്റെ ഗോളില്‍ ജപ്പാനാണ് മുന്നിലെത്തിയതെങ്കിലും നേഹ ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്തു. 25ാം മിനുട്ടിലാണ് നേഹയുടെ സമനില ഗോള്‍.

ആദ്യമായി വനിതാ ഹോക്കി ഉള്‍പ്പെടുത്തിയ 1982 ഗെയിംസിലാണ് ഇന്ത്യ നേരത്തെ സ്വര്‍ണം നേടിയത്. 1998ല്‍ വെള്ളിയും 2006ലും 2014ലും വെങ്കലവും സ്വന്തമാക്കിയിരുന്നു.

Tags
Show More

Related Articles

Close
Close