അതീവ ഗുരുതരം : ഗവര്‍ണര്‍ ആശുപത്രിയിലെത്തി

അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ജയലളിതക്ക് ഹൃദയസ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന് ,തമിള്‍ നാട്ടില്‍ ക്രമസമാധാന പ്രശ്നം രൂക്ഷമായി.

മുംബെയിലായിരുന്ന ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവൂ ചെന്നൈയില്‍ എത്തി. അപ്പോളോ ആശുപത്രിയില്‍ അടിയന്തിര മന്ത്രിസഭാ യോഗം പുരോഗമിക്കുകയാണ്.

നാളെ നടക്കാനിരുന്ന പരീക്ഷകള്‍ എല്ലാം തന്നെ മാറ്റി വച്ചിട്ടുണ്ട്. സ്കൂളുകള്‍ക്ക് നാളെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നു.

രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയടക്കം രാജ്യത്തെ നിരവധി പ്രമുഖര്‍ പ്രാര്‍ത്ഥനകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

സ്ഥിഗതികള്‍ അതീവ ഗുരുതരമായി തുടരുന്നു.

ചെന്നൈയിലെ എല്ലാ പെട്രോള്‍ പമ്പുകളും അടച്ചു. എല്ലാ തമിഴ്‌നാട് മന്ത്രിമാരും അപ്പോളോ ആസ്പത്രിയിലെത്തിയിട്ടുണ്ട്. ഡല്‍ഹി എഐഐഎംഎസില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ ചെന്നൈ ആസ്പത്രിയിലെത്തും.