ചാനല്‍ വാര്‍ത്തയെ തുടര്‍ന്ന് പാര്‍ട്ടി പതാക താഴ്ത്തിക്കെട്ടി

ജയലളിതയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്നും ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ചെന്നൈയില്‍ എഐഡിഎംകെ ആസ്ഥാനത്തും മറ്റ് ചില പ്രദേശങ്ങളിലെ ഓഫീസുകളിലും പാര്‍ട്ടി പതാക അനുശോചന സൂചകമായി പകുതി താഴ്ത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്തരിച്ചെന്ന അഭ്യൂഹം ആശുപത്രി നിഷേധിച്ചതിന് പിന്നാലെ എഐഡിഎംകെ ആസ്ഥാനത്തെ താഴ്ത്തിയ കൊടി തിരികെ ഉയര്‍ത്തുന്ന ചിത്രം പുതിയതലമുറൈ ടിവി പുറത്തുവിട്ടു.

തന്തി, ക്യാപ്ടന്‍, സണ്‍ ടിവി,കലൈഞ്ജര്‍, പുതിയതലമുറൈ എന്നീ ചാനലുകളാണ് മരണപ്പെട്ടെന്ന വാര്‍ത്ത നല്‍കിയത്. വാര്‍ത്ത നല്‍കിയ ടെലിവിഷന്‍ ചാനലുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. തന്തി ടിവിയുടെ എഗ്മോര്‍ ഓഫീസിന് നേരെ എഐഡിഎംകെ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി.