ജയലളിതയ്ക്ക് സുപ്രിം കോടതി നോട്ടീസ്

jayalalitha-wallpapers-5
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രിംകോടതി നോട്ടിസയച്ചു. ജയലളിതയുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നടപടി. ജയലളിതയ്‌ക്കെതിരായ കര്‍ണാടക ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു . മറ്റ് പ്രതികളായ ശശികല, സുധാകരന്‍, ഇളവരശി എന്നിവര്‍ക്കും സുപ്രിംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടിസിന് കുറ്റാരോപിതര്‍ നല്‍കുന്ന മറുപടി പരിഗണിച്ചായിരിക്കും തുടര്‍നടപടികളെന്ന് സുപ്രിം കോടതി വ്യക്തമാക്കി.