മാധ്യമ ഇടപെടല്‍ അന്വേഷണത്തെ ബാധിക്കും?

ജിഷവധക്കേസ് പ്രതിയുടേതെന്ന പേരില്‍ ചില മാധ്യമങ്ങള്‍ ചിത്രസഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരത്തില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ ജിഷ വധക്കേസിന്റെ പ്രോസിക്യൂഷന്‍ നടപടികളെ ബാധിച്ചുവെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.

ജിഷ വധക്കേസ് നിര്‍ണായക ഘട്ടത്തിലാണെന്നും കേസില്‍ ഒന്നില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.