ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമം

അതീവ ഗുരുതര അവസ്ഥയില്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി  ജെ ജയലളിതയുടെ ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമം തുടരുന്നു.

ലണ്ടനില്‍ നിന്നുള്ള വിദഗ്ധന്‍ ഡോ.റിച്ചാര്‍ഡ് ബെയ്‌ലിയുടെ സഹായം ആസ്പത്രി അധികൃതര്‍ തേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ചികിത്സ.

പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാണ് ജയലളിതയുടെ ഹൃദയം പ്രവര്‍ത്തിക്കുന്നതെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും അപ്പോളോ ആസ്പത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

screenshot_11