ഉള്ളുരുകി തമിഴ് മക്കള്‍ :അമ്മയുടെ സ്ഥിതി ആശങ്കാജനകം

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വൈകിട്ട് ഹൃദയാഘാതമുണ്ടായ ശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായ വിവരങ്ങളൊന്നും ആശുപത്രിയില്‍നിന്ന് വന്നിട്ടില്ല എന്നുള്ളതാണ് അമ്മ അനുയായികളെ വിഷമിപ്പിക്കുന്നത്.

11 ആയിരക്കണക്കിന് ‘അമ്മ’ അനുയായികള്‍ അപ്പോളോ ആശുപത്രിയിലേക്ക് രാത്രി മുതല്‍ ഒഴുകിയെത്തുകയാണ്. ഇവരെ നിയന്ത്രിക്കാനും സമാശ്വസിപ്പിക്കാനും ഏറെ കഷ്ടപ്പെടുകയാണ് പൊലീസും രാഷ്ട്രീയ നേതൃത്വവും.

122

കേന്ദ്ര ആഭ്യന്തരമന്ത്രിയും ഗവര്‍ണറും ടെലഫോണില്‍ ചര്‍ച്ചകള്‍ നടത്തി. ശക്തമായ സുരക്ഷയാണ് അപ്പോളോ ആശുപത്രി പരിസരത്തും തമിഴ്‌നാട്ടിലെമ്പാടും ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുംബെയില്‍ ആയിരുന്ന ഗവര്‍ണര്‍ രാത്രി തന്നെ മടങ്ങിയെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

123

അര്‍ദ്ധസൈനിക വിഭാഗത്തെ പലയിടത്തും നിയോഗിച്ചു. എല്ലാ പൊലീസ് ഓഫീസര്‍മാരോടും രാവിലെ 7 മണിക്ക് തന്നെ യുണിഫോമില്‍  എത്താന്‍ തമിഴ്‌നാട് ഡിജിപി നിര്‍ദേശം നല്‍കി. കൂടുതല്‍ കേന്ദ്ര സേനയെ വിട്ടുതരണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരള അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. നാഗര്‍കോവില്‍ ഭാഗത്തുള്ള പെട്രോള്‍ പമ്പുകള്‍ പോലീസ് അടപ്പിക്കുകയാണ്.

ജയലളിതയെ ചികിത്സിച്ച ലണ്ടനിലെ ഡോക്ടറുമായി അപ്പോളോയിലെ ഡോക്ടര്‍മാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഡല്‍ഹി എംയിസില്‍നിന്ന് വിദഗ്ധ സംഘം ജയലളിതയുടെ ആരോഗ്യനില പരിശോധിക്കാന്‍ എത്തുന്നുണ്ട്.

എല്ലാവരുടെയും പ്രാര്‍ത്ഥന അമ്മയ്ക്കുവേണ്ടി വേണമെന്നും, സംയമനം പാലിക്കാന്‍ എല്ലാവരും ശ്രടിക്കണം എന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. രാഷ്‌ട്രപതി, കേന്ദ്ര മന്ത്രിമാര്‍ , എംപി മാര്‍ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ ജയലളിതയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതായി ട്വീറ്റ് ചെയ്തിട്ടുണ്ട്.