അദ്ധ്യാപകന്റെ മര്‍ദ്ദനമേറ്റ് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

11760333_1162455347103262_6697619742220878786_n
അദ്ധ്യാപകന്റെ മര്‍ദ്ദനമേറ്റ് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. രാജസ്ഥാനിലെ അല്‍വാല്‍ ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായ രാഹുലാണ് അദ്ധ്യാപകനാ വീരേന്ദ്രയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്.
ക്ലാസ്സില്‍ വൈകി എത്തയതിന് രാഹുലിനെ വീരേന്ദ്ര മര്‍ദ്ദിയ്ക്കുകയായിരുന്നു. ചൂരല്‍ വടിയുപയോഗ്ച്ചും കൈകള്‍കൊണ്ടും ഇയാള്‍ കുട്ടിയെ തല്ലി. തുടര്‍ന്ന് വീട്ടില്‍ തിരികെയെത്തിയ കുട്ടി ദേഹസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
അദ്ധ്യാപകന്റെ മര്‍ദ്ദനത്തില്‍ കുട്ടിയുടെ ദേഹത്ത് ചതവുകള്‍ ഉണ്ടായെന്നും ഇതാണ് മരണ കാരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.