ജോണ്‍സണ്‍ മാസ്റ്ററിന്റെ ഓര്‍മ്മകള്‍ക്ക് അഞ്ച് വയസ്സ്‌

മലയാളത്തിന്റെ സംഗീത ചക്രവര്‍ത്തി ജോണ്‍സണ്‍ മാസ്റ്ററിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 5 വയസ്സ്. പാട്ടുകൊണ്ട് പാലാഴിതീര്‍ത്ത സംഗീത സംവിധായകനായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. മനോഹരഗാനങ്ങള്‍ കൊണ്ട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ അതുല്യ പ്രതിഭ.

1978 ല്‍ ഭരതന്റെ ആരവത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയാണ് ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീത സംവിധാനരംഗത്ത് എത്തുന്നത്. പിന്നീട് ഇണയെത്തേടിയിലൂടെ അദ്ദേഹം സ്വതന്ത്ര സംഗീതസംവിധായകനായി സിനിമയിലെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനും അദ്ദേഹം ഒരുപോലെ പ്രാധാന്യം നല്‍കി. പാളങ്ങള്‍, കൂടെവിടെ, നമുക്കു പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍, കിരീടം, ഇസബെല്ല, മഴവില്‍ കാവടി, ചമയം,ചെങ്കോല്‍ തുടങ്ങി മലയാളികള്‍ മറക്കാനാവാത്ത ഒട്ടേറെ ഗാനങ്ങള്‍.

രണ്ട് തവണ ദേശീയ അവാര്‍ഡും അഞ്ചുതവണ സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കിയ ജോണ്‍സണ്‍ മാസ്റ്റര്‍ മൂന്നുറിലധികം മലയാള ചിത്രങ്ങള്‍ക്കു വേണ്ടി സംഗീതസംവിധാനം നിര്‍വഹിച്ചു. 2012 ല്‍ ഇറങ്ങിയ നവാഗതര്‍ക്കു സ്വാഗതമാണ് അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ച അവസാന ചിത്രം

2011 ആഗസ്ത് 18ന് ഹൃദയഘാതം അദ്ദേഹത്തിന്റെ ജീവന്‍ കവര്‍ന്നപ്പോള്‍ മലയാളിക്ക് നഷ്ടമായത് ഹൃദയ ഹാരിയായ ഗാനങ്ങളുടെ സൃഷ്ടാവിനെയാണ്. എങ്കിലും ആ ഈണങ്ങളുടെ സജീവതയിലാണ് ഇ്ന്നും സംഗീത പ്രേമികള്‍.