യുഡിഎഫ് വിട്ട തീരുമാനം മാറ്റാനുള്ള സമയമായോയെന്ന് പരിശോധിക്കണം: ജോസ് കെ. മാണി

കേരളാ കോണ്‍ഗ്രസ് എം യുഡിഎഫ് വിടാന്‍ തീരുമാനിച്ച ചരല്‍കുന്നിലെ രാഷ്ട്രീയ തീരുമാനം മാറ്റാനുള്ള സമയമായോ എന്ന് പരിശോധിക്കണമെന്ന് ജോസ്. കെ. മാണി എം.പി.  ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ജോസ് കെ. മാണി ഇക്കാര്യം ആവശ്യപ്പെട്ടത്.  കേരളാ കോണ്‍ഗ്രസിന് നേരത്തെ ലഭിച്ചത് അനീതി മാത്രമാണ്.  അനീതിയോടുള്ള പ്രതിഫലനമാണ് ചരല്‍കുന്നിലെടുത്ത രാഷ്ട്രീയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.  കേരളാ കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ യുഡിഎഫ് നേതൃത്വം മാറ്റം വരുത്തിയോ എന്ന് പരിശോധിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.

Read more at: http://www.mathrubhumi.com/election/2018/chengannur-by-election/news/chengannur-by-election-kerala-congress-1.2802899